ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്-
പഴയങ്ങാടി: പഴയങ്ങാടിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപത്ത് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറും കൊല്ലൂര്‍ മുകാംബികയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടി ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു.
ബസില്‍ ഉണ്ടായിരുന്ന എം.അജയകുമാര്‍, കാര്‍ െ്രെഡവര്‍ മനോജ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി വാഹനങ്ങള്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി.
