കരിമ്പം പനക്കാട് വളവില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു-നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്-
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പം-പനക്കാട് വളവില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു.
നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് 1.45 നായിരുന്നു പനക്കാട് ഗവ.എല്‍.പി.സ്‌കൂളിന് സമീപം അപകടം നടന്നത്.
തളിപ്പറമ്പിലേക്ക് വരികയായിരുന്ന കക്കാട് എന്ന സ്വകാര്യബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്.
ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ആര്‍ക്കും കാര്യമായ പരിക്കില്ല. തളിപ്പറമ്പ് പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
