ബസുകളില്‍ ചരക്ക് കടത്ത് വ്യാപകം; പരാതിപ്പെട്ടാല്‍ ജീവനക്കാര്‍ മൗനിബാബകളാവും.
തളിപ്പറമ്പ്: ബസുകളിലെ ചരക്കുകടത്തില്‍ കൂടുന്നു. യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാനുള്ള സീറ്റുകള്‍ പോലും കയ്യടക്കിയാണ് ബസുകള്‍ ചരക്കുകടത്തിനായി ഉപയോഗിക്കുന്നത്.
രാവിലെ തളിപ്പറമ്പില്‍ നിന്നും മലയോര മേഖലകളിലേക്ക് പോകുന്ന ബസുകളിലാണ് കൂടുതലും ചരക്കുകള്‍ കടത്തുന്നത്.
പച്ചക്കറികളാണ് ഇതില്‍ കൂടുതല്‍.
ചരക്ക് കടത്തുന്ന മറ്റ് വാഹനങ്ങളില്‍ കൊണ്ടുപോകുകയാണെങ്കില്‍ വലിയ തുക വേണ്ടി വരുമെങ്കിലും ഒരു സീറ്റിന് ഡബിള്‍ ടിക്കറ്റ് മുറിച്ചാണ് പച്ചക്കറികള്‍ കടത്തുന്നത്.
ആലക്കോട്ടേക്ക് തളിപ്പറമ്പില്‍ നിന്ന് 35 രൂപയാണെങ്കില്‍ 70 രൂപ ഈടാക്കിയാണ് ബസുകളില്‍ ചരക്ക് കടത്തുന്നത്.
ചില ബസുകാര്‍ ഇതില്‍ കൂടുതലും ഈടാക്കുന്നുണ്ട്.
പിറകിലും മുമ്പിലും സീറ്റുകളില്‍ പച്ചക്കറി ചാക്കുകള്‍ സ്ഥാനം പിടിക്കുന്നതോടെ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്.
ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടാല്‍ പ്രതികരിക്കാതെ നില്‍ക്കുകയാണ് ഇവരുടെ രീതി.
മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.