തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ തട്ടിപ്പെന്ന് പരാതി.

കണ്ണൂര്‍: തപാല്‍ വകുപ്പില്‍ ബിസിനസ് പോസ്റ്റിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമകേടെന്നു പരാതി.

കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് പോസ്റ്റ് സെന്ററില്‍ വന്‍ സാമ്പത്തിക ക്രമക്കേട് എന്ന് പരാതിയാണ് ഊമക്കത്തായി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന് ലഭിച്ചിരിക്കുന്നത്.

ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി പോലും കണക്കില്‍ പെടുത്താതെ വന്‍ തുക തിരിമറി നടത്തുന്നതയാണ് പരാതി.

തപാല്‍ മേഖലയിലെ ഇടതു സംഘടനയുടെ ഒരുനേതാവിനെതിരെയാണ് പരാതി ഊമകത്തിന്റെ രൂപത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് ലഭിച്ചിട്ടുള്ളത്.

നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ നേരത്തെയും ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ജീവനക്കാര്‍ക്ക് ഇടയില്‍ ഇതു കുറച്ച് കാലമായി ചര്‍ച്ചയാണ്. സംഭവത്തെ പറ്റി ചീഫ് പോസ്‌റ്മാസ്റ്റര്‍ ജനറല്‍ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണ്.