ശലഭങ്ങള്‍ക്ക് വീടായി-കുറുമാത്തൂരില്‍ ശലഭോദ്യാനം തുറന്നു.
തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശലഭോദ്യാനം തുറന്നു.

ഉല്‍സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ തളിപ്പറമ്പ് നോര്‍ത്ത് ബി.പി.ഒ എസ്.പി.രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.പി.ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ടി.സി.നീന, കെ.സുലൈഖ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉദ്യാനശില്‍പ്പി വി.വി.രൂപേഷ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
എസ്.എം.സി.ചെയര്‍മാന്‍ പി.പി.രാഗേഷ്, വി.എച്ച്.സി പ്രിന്‍സിപ്പാള്‍ ഫിലൈറ്റ് സ്റ്റീഫന്‍, സ്റ്റാഫ് സെക്രട്ടെറി ഒ.വി.പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സിപ്പാള്‍ പി.ടി.രാജി സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി.വി.ജയരാജന്‍ നന്ദിയും പറഞ്ഞു.
കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ നിര്‍മ്മിച്ച ശലഭോദ്യാനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
എസ്.എം.സി. ചെയര്‍മാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പി.പി.രാഗേഷ് കരിമ്പം ഫാം ജീവനക്കാരനും അറിയപ്പെടുന്ന
ഗാര്‍ഡന്‍ ശില്‍പ്പിയുമായ വി.വി.രൂപേഷിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ശലഭോദ്യാനം നിര്‍മ്മിച്ചത്.
