ശലഭോദ്യാനം-നീലക്കുടുക്ക-ഉദ്ഘാടനം ചെയ്തു.
മുഴപ്പിലങ്ങാട്: എം.യു.പി. സ്ക്കൂളിന് കണ്ണൂര്‍ സൗത്ത് ബി.പി.സി അനുവദിച്ച ശലഭോദ്യാനം നീലക്കുടുക്കയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
ബി.പി.സി. ഓഫീസര്‍ എ.വിനോദ് കുമാര്‍, വി.പ്രഭാകരന്, എ.ദിനേശന്, ബി.പി.സി. കോ-ഓഡിനേറ്റര്‍മാരായ പി.കെ.ഗില്‍ന,
കെ.രേഷ്മ, പ്രധാന അദ്ധ്യാപിക കെ.കെ.റംലത്ത്, പി.അഹമ്മദ്, കെ.റോജ എന്നിവര്‍ സംസാരിച്ചു.
