ഇനി കുടുക്കില്ല- വീഴ്ത്തില്ല-നടപടിയെടുത്ത് കെ.എസ്.ഇ.ബി-താലൂക്ക് വികസനസമിതിയിലെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.

തളിപ്പറമ്പ്: ആളുകളെ കുടുക്ക് വീഴ്ത്തുന്ന കേബിളുകല്‍ പിടിച്ചുകെട്ടി കെ.എസ്.ഇ.ബി അധികൃതര്‍.

തളിപ്പറമ്പ് മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് കേബിളുകള്‍ അലക്ഷ്യമായി വാരിയിട്ട് കാല്‍നടയാത്രികരെ കുടുക്കി വീഴ്ത്തിക്കൊണ്ടിരുന്നത്.

നവംബര്‍ ഒന്നിന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗത്തില്‍ ഇക്കാര്യം പരാതിയായി ഉയര്‍ന്നിരുന്നു.

പരാതി ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി അധികൃതര്‍ കേബില്‍ അപടകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.