കഴുത്തില്‍ കുടുങ്ങും കേബിള്‍, തലക്കടിക്കും കേബിള്‍ കുടുക്കിവീഴ്ത്തും കേബിള്‍
തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ ന്യൂസ് കോര്‍ണറില്‍ യാത്രക്കാരുടെ കഴുത്തും കാലും കുടുക്കാന്‍ കേബിള്‍കുരുക്ക്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍-മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ കേബിളുകളാണ് ഇവിടെ വൈദ്യുതി തൂണില്‍ അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നത്.
കേബിളില്‍ തൂക്കിയിട്ട ഇന്റര്‍നെറ്റ് ജംഗ്ഷന് ബോക്സുകള്‍ കാല്‍നടക്കാരുടെ തലക്കടിക്കുകയാണ്.
നിരവധി പേരാണ് കേബിളിന്റെ തലക്കടിയും കുടുക്കി വീഴ്ത്തലും കാരണം അപകടത്തില്‍പെടുന്നത്.
എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ക്കാര്‍ക്കും ഒരു കുലുക്കവുമില്ല. നിര്‍മ്മിതബുദ്ധിയുടെ കാലഘട്ടത്തില്‍ ഇത്തരത്തില്‍
കേബിളുകള്‍ ചുരുട്ടിവെക്കുന്നതിന് പകരം സംവിധാനമൊരുക്കാന്‍ ഒന്നും ചെയ്യാനില്ലേയെന്നാണ് നാട്ടുകാരുടെ ചേദ്യം.
തിരക്കേറിയ റോഡരികില്‍ കേബിളുകള്‍ ഇത്തരത്തില്‍ തൂക്കിയിടുന്നതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.
