ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവ്- യുവാവ് അറസ്റ്റില്‍-
തളിപ്പറമ്പ്: ഒന്നേകാല്‍കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് പിടിയിലായി.
റിജാബുള്‍ ഹക്കിനെയാണ്(23)തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുെവച്ചാണ് തളിപ്പറമ്പ് എക്‌സൈസ് പിടികൂടിയത്.
സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ വന്‍ ലഹരിവേട്ട നടന്നത്.
ആസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് തളിപ്പറമ്പിലും പരിസരങ്ങളിലും ചില്ലറ വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്നാണ് എക്‌സൈസ് പറയുന്നത്.