കഞ്ചാവ് വില്‍പ്പനക്കാരന്‍ സമീറിനെ ചൊക്ലി എസ്.ഐ ആര്‍.രാകേഷും സംഘവും അറസ്റ്റ് ചെയ്തു.

ചൊക്ലി: കഞ്ചാവ് സഹിതം യുവാവ് പോലീസ്പിടിയില്‍.

ചൊക്ലി നിടുമ്പ്രം കിഴക്കേ വയലിലെ മാധവി ഹൗസില്‍സി.എസ്.സമീറിനെയാണ്(28)ചൊക്ലി എസ്.ഐആര്‍.രാകേഷ് അറസ്റ്റ് ചെയ്തത്.

508 ഗ്രാം കഞ്ചാവും തൂക്കികൊടുക്കാനുള്ള ത്രാസും ഉള്‍പ്പെടെയാണ് പിടികൂടിയത്.

മുമ്പ് എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സമീര്‍ താമസിച്ചുവരുന്ന വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്.ഐയും സംഘവും സ്ഥലത്തെത്തിയത്.

എ.എസ്.ഐമാരായ ശരത്കുമാര്‍, സൗജിത്ത്, സി.പി.ഒമാരായ നിമിഷ, സിജില്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സമീറിനെ റിമാന്‍ഡ് ചെയ്തു.