കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട്ടുകാരായ രണ്ടു യുവാക്കള്‍ക്കെതിരെ കേസ്
.
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തല്‍ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂര്‍ അരിയില്‍ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മല്‍ വീട്ടില്‍ എ.കണ്ണന്‍(23) എന്നിവരാണ് പിടിയിലായത്.
പറശിനിക്കടവ് ആന്തൂര്‍ നഗരസഭാ ബസ്റ്റാന്റിന് സമീപം വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ പട്രോളിങ്ങിനിടെയാണ് ഇരുവരേയും പിടികൂടിയത്.
