കഞ്ചാവ് ബീഡിവലി നാല് രാമന്തളി സ്വദേശികള്‍ പിടിയില്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന നാല് രാമന്തളി വടക്കുമ്പാട് സ്വദേശികള്‍ പോലീസ് പിടിയില്‍.

ജമീല മന്‍സിലില്‍ കുഞ്ഞബ്ദുള്ളയുടെ മകന് അഹമ്മദ് അജ്മല്‍(27),
പൊന്നിച്ചി പുതിയപുരയില്‍ വീട്ടില്‍ മൊയ്തീന്റെ മകന് പി.പി.മിഥിലാജ്(25),
ഉള്ളിത്തുരുത്തുമ്മല് വീട്ടില്‍ ഖാലിദിന്റെ മകന് യു.ടി.മുഹമ്മദ് ഹഫീസ്(27),
അമ്പാച്ചിറ വീട്ടില്‍ പി.വിശ്വനാഥന്റെ മകന് കെ.വിഷ്ണു വിശ്വനാഥന്(28)
എന്നിവരെയാണ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തുവെച്ച് എസ്.ഐ പി.യദുകൃഷ്ണന്, എസ്.ഐ സി.എം.മനോജ്, സീനിയര്‍ സി.പി.ഒ അബ്ദുല്‍ ജയ്യാര് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 12.20 ന് പിടികൂടിയത്.
