Skip to content
ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട, ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.
കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയലാണ് ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായത്.
പരിയാരം സ്വദേശി തമ്പിലാന്‍ ജിന്‍സ്‌ജോണ്‍(25), പാച്ചേനി സ്വദേശി അഭിനവ്(25) എന്നിവരാണ് പിടിയിലായത്.
ബംഗളുരു-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ടൂറിസ്റ്റ് ബസില്‍ രണ്ട് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീമും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
തളിപ്പറമ്പിലും പരിയാരം, പയ്യന്നൂര്‍ പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരും.