കഞ്ചാവ്ബീഡി വലിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.
പരിയാരം: കഞ്ചാവ്ബീഡി വലിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസ്.

തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പി.സി.എം.ഉമ്മര്‍(38), അരിപ്പാമ്പ്ര പി.കെ.ഹൗസില്‍ ടി.കെ.വാജിദ്(38)എന്നിവരുടെ പേരിലാണ് കേസ്.
പരിയാരം എസ്.ഐ സി.സനീത്, സീനിയര്‍ സി.പി.ഒ രാജേഷ്, ഡ്രൈവര്‍ ഷാജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ
വൈകുന്നേരം ആറരക്ക് പട്രോളിങ്ങിനിടെ അവുങ്ങുംപോയിലില്‍ വെച്ചാണ് പൊതുസ്ഥലത്തുവെച്ച് കഞ്ചാവ് ബീഡി വലിക്കവെ ഇവര്‍ പിടിയിലായത്.
