ഇന്ദ്രജിത്തും കര്‍ണ്ണയും കഞ്ചാവുമായി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അതിഥിതൊഴിലാളി യുവാക്കള്‍ പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ്

തളിപ്പറമ്പ ടൗണില്‍ വെച്ച് 22 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഇന്ദ്രജിത്ത് മണ്ഡല്‍ (31) കര്‍ണ മണ്ഡല്‍ (34) എന്നിവര അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസെടുത്തത്.

പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി.ശ്യാംരാജ്, പി.പി.റെനില്‍ കൃഷ്ണന്‍, എ.വി.സജിന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.