കഞ്ചാവ് ഓയിലും എം.ഡി.എം.എയും അരോളിയിലെ യുവാവ് പിടിയില്‍.

തളിപ്പറമ്പ്: ലോഡ്ജില്‍ റെയിഡ്, താമസക്കാരനില്‍ നിന്ന് കഞ്ചാവ് ഓയിലും എം.ഡി.എം.എയും പിടിച്ചെടുത്തു.

അരോളി ചാലില്‍ പൊന്നംകൈ കാരത്താലി വീട്ടില്‍ പി.കെ.ഷംസാദിനെയാണ് എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഇയാള്‍ താമസിക്കുന്ന രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ആര്‍.ബി.ആര്‍ ലോഡ്ജില്‍ 103-ാം നമ്പര്‍ മുറിയില്‍ നടത്തിയ

റെയിഡിലാണ് 0.139-ഗ്രാം എം.ഡി.എം.എയും 0.852 ഗ്രാം കഞ്ചാവ് ഓയിലും കണ്ടെടുത്തത്.