കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പിടിയിൽ
പരിയാരം: കാരക്കുണ്ടിൽ കഞ്ചാവ് വലിക്കുമ്പോൾ രണ്ടു പേർ പരിയാരം പോലീസ് പിടിയിലായി.
ഇന്നലെ രാത്രി 8:40ന് കാരക്കുണ്ട് ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന അരിപ്രാമ്പ സ്വദേശി ടി.കെ മിഥിലാജ് (26) ,
രാത്രി 9:10 കാരക്കുണ്ട് വായാട് റോഡിൽ വച്ച് കഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന വായാട് സ്വദേശി ഒ.കെ ഇബ്രാഹിം (25)
എന്നിവരെയാണ് പരിയാരം സിഐ എം.പി വിനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസ് പിടികൂടിയത്.