തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-
തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്.
അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും തടയാന്‍ പോലീസും നഗരസഭാ അധികൃതരും നടപടി എടുക്കുന്നുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാത്തത് കാരണം ശാശ്വത പരിഹാരം കാണാനാവുന്നില്ല.
മെയിന്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പോലീസ് മല്‍സരിക്കുകയാണ്.
മെയിന്‍ റോഡില്‍ സൗത്ത് ഭാഗത്ത് വണ്‍വേ പാലിക്കുന്നുണ്ടെങ്കിലും നോര്‍ത്ത് ഭാഗത്ത് വണ്‍വേ കര്‍ശനമാക്കാത്തതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.
പോലീസിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ എന്നും കെ.എസ്.റിയാസ് തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് വികസനസമിതിയില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ താലൂക്ക് വികസനസമിതിയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പ്രതിഷേധം.
ഉദ്യോഗസ്ഥര്‍ താലൂക്ക് വികസനസമിതിയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പ്രതിഷേധം.
വികസനസമിതി മുമ്പാകെ പരിഗണിക്കുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നല്‍കുന്ന മറുപടികളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
എരുവാട്ടി-തേര്‍ത്തല്ലി-ചപ്പാരപ്പടവ് റോഡിന്റെ വശങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സാനിച്ചന്‍ മാത്യുവിന്റെ പരാതിയില്‍ പരാതി പഹിഹരിച്ചുവെന്നും കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചതായുമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വികസനസമിതിയിയെ അറിയിച്ചത്.
എന്നാല്‍ ഇത് ശരിയല്ലെന്നും ഇന്നു രാവിലെ വരെ ഇത് നടപ്പിലാക്കിയിട്ടില്ലെന്നും സാനിച്ചന്‍ പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയില്‍ ഇന്‍ഡോര്‍ കോര്‍ട്ട് ഉള്‍പ്പെടെ കായികമേളകള്‍ നടത്താന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ടിന്റെ ഡിസംബറിലെ പരാതിക്ക് നല്‍കിയ മറുപടിയില്‍ അത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്ഥലമില്ലെന്നാണ് നഗരസഭാ സെക്രട്ടെറി നല്‍കിയ മറുപടി.
പുഷ്പഗിരിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.എം.ഐ സഭാ അധികൃതര്‍ നല്‍കിയ ഒരേരക്കര്‍ സ്ഥലം നിലവിലിരിക്കെ തെറ്റായ മറുപടിയാണ് നഗരസഭ നല്‍കിയതെന്ന് ടി.എസ്.ജയിംസ് പറഞ്ഞു.
ഇക്കാര്യത്തില്‍ മറുപടി നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അ്ദ്ധ്യക്ഷത വഹിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലരിയന്‍ എന്നിവര്‍ വികസനസമിതി യോഗത്തില്‍ പങ്കെടുത്തു.