ഓലയമ്പാടിയിലെ പാമ്പാടി വീട്ടില്‍ ആഷിഫിനെയാണ്(24)പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 7.40 ന് പെരിങ്ങോം പോലീസും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മാതമംഗലത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
20 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
കാസര്‍ഗോഡ് നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതി പറഞ്ഞത്.
എ.എസ്.ഐ ജില്‍സ്‌കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ബാബു, അഭിലാഷ് എന്നിവരും ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.