താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച കാന്റീന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി കാന്റീന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് നമ്പൂതിരി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.നബീസബീവി, പി.പി.മുഹമ്മദ് നിസാര്‍, പി.റജില, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഇ.കുഞ്ഞിരാമന്‍, കെ.വത്സരാജ്, നഗരസഭാ സെക്രട്ടറി കെ.പി. സുബൈര്‍, നഴ്‌സിംഗ് സൂപ്രണ്ട് കെ.എല്‍.ഉഷ, വി.എസ്.ഹേന, നഗരസഭാ കൗണ്‍സിലര്‍മാര്‍ എച്ച്എംസി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം.കെ.ഷബിത സ്വാഗതവും താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 8,10,000 (8 ലക്ഷത്തി പത്തായിരം രൂപ ) ചെലവഴിച്ചാണ് ശോചനീയമായിരുന്ന കാന്റീനിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
നവീകരിച്ച കാന്റീനില്‍ നിന്നും രോഗികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്.
പ്രവര്‍ത്തന സമയം രാവിലെ ആറുമണി മുതല്‍ രാത്രി 10 മണി വരെയാണ്.
