കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം: നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പോക്കറ്റിലെ പേഴ്‌സില്‍ നിന്ന് 4000 രൂപ കവര്‍ന്നെടുക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മോറാഴ കുന്നില്‍ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്.

കഴിഞ്ഞ വര്‍ഷം ആഗസ്ത്-28 ന് രാത്രി 11 നായിരുന്നു സംഭവം.

പൊന്നുവും ഭാര്യയും മകളും കെ.എല്‍.13 എ എം 2700 നമ്പര്‍ കാറില്‍ വീട്ടിലേക്ക് പോകവെ മോറാഴ ഗ്രാമീണ വായനശാലക്ക് സമീപം വെച്ച് മോറാഴ ചെവോന്‍ വീട്ടില്‍ സി.എന്‍.മോഹനന്‍(50), വലിയന്‍ ചെറിയത്ത് വീട്ടില്‍ വി.സി.രതീഷ്(47), ടി.കെ.മനോജ്, കരിക്കന്‍ വീട്ടില്‍ സുധാകരന്‍(49) എന്നിവര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പൊന്നുവിന്റെ ഭാര്യക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.

സഹോദരന്റെ കാര്‍ സംഭവം നടന്ന ദിവസം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യതയില്‍ പറഞ്ഞുതീര്‍ത്ത വിരോധത്തിലാണ് അക്രമം നടത്തിയതെന്നാണ് പരാതി.