ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസ്.
പരിയാരം: ഭര്‍ത്താവ് മദ്യപിച്ചെത്തി പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കടന്നപ്പള്ളി തെക്കെക്കരയിലെ പുതിയനം വീട്ടില്‍ പി.വി.ജനാര്‍ദ്ദനന്റെ(55)പേരിലാണ് കേസ്.
1994 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വിവാഹസമയത്ത്
നല്‍കിയ 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചേച്ചിയെക്കുറിച്ചും തന്നെക്കുറിച്ചും അപവാദപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന ഭാര്യ മാതമംഗലം ചരള്‍പള്ളയിലെ മാങ്ങാട്ട് വീട്ടില്‍ എം.ബീനയുടെ(48)പരാതിയിലാണ് കേസ്.