മുഖസൗന്ദര്യം കൂട്ടാനെത്തി, ഉള്ളത് പോയി- മിനു മുതാസിന്റെ പരാതിയില്‍ പയ്യന്നൂരിലെ ഡോ.വരുണ്‍ നമ്പ്യാര്‍ക്കെതിരെ കേസ്.
പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചികില്‍സ തേടിയ യുവതിക്ക് ചിുകില്‍സാ പിഴവ് കാരണം പാര്‍ശ്വഫലം ഉണ്ടായതായി പരാതി, ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പയ്യന്നൂരില്‍ ഡോ.നമ്പ്യാര്‍സ് സ്‌കിന്‍ ഹെയര്‍ ലേസര്‍ ഏസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ.വരുണ്‍ നമ്പ്യാരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം ഗസ്റ്റ്ഹൗസിന് സമീപത്തെ എ.ഷംസുദ്ദീന്റെ ഭാര്യയായ അവുലന്‍ വീട്ടില്‍ യു.മിനു മുതാസിന്റെ(37) പരാതിയിലാണ് കേസ്.
ഡോ.വരുണ്‍ നമ്പ്യാര്‍ സോഷ്യല്‍ മീഡിയവഴി സ്‌കിന്‍ ആന്റ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക്ക് സര്‍ജനാമെന്ന് പ്രചാരണം നടത്തിയത് കണ്ട് വിശ്വസിച്ച മിനു മുതാസ് തന്റെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്.
അവിടെ 2024 നവംബര്‍ 11 നും ഡിസംബര്‍ 16 നും ഇവരെ ഫേസ് ലിഫ്റ്റിംഗ് ട്രീറ്റ്‌മെന്റിന് വിധേയയാക്കി.
ഇത് അശാസ്ത്രീയമായ രീതിയില്‍ ചെയ്തതിനാല്‍ തനിക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നാണ് മിനു മുംതാസിന്റെ പരാതി.
ഡോക്ടറെ സമീപിച്ച് പരാതി പറഞ്ഞുവെങ്കിലും തുടര്‍ചികില്‍സ നല്‍കുകയോ ചികില്‍സക്ക് ഈടാക്കിയ 50,000 രൂപ തിരികെ നല്‍കുകയോ ചെയ്യാതെ ചതി ചെയ്തുവെന്നാണ് പരാതി.