ദേവഭൂമിയിലെ സോമയാഗം-കൂശ്മാണ്ഡി ഹോമം മാര്‍ച്ച് 31 ന് തുടങ്ങും.

പരിയാരം: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകള്‍ ആരംഭിച്ചു. യജമാനനും പത്‌നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിതവ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്. യാഗത്തിന്റെ മുന്നൊരുക്കത്തില്‍ അതിപ്രധാനമായ അഗ്‌ന്യാധനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ്മാണ്ഡി ഹോമം മാര്‍ച്ച് … Read More

മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി.

തിരുവനന്തപുരം: മികച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കുള്ള 2020 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് പി.രതീശന്‍ ഏറ്റുവാങ്ങി. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്താരാഷ്ട്ര വനംദിനത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്തുവെച്ച് അവാര്‍ഡ് സമ്മാനിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ രതീശന്‍ കാസര്‍ഗോഡ് ഫ്‌ളൈയിംങ്ങ് സ്‌ക്വാഡിലാണ് … Read More

മൂന്ന് പോക്‌സോ കേസുകള്‍-നാലുപേര്‍ റിമാന്‍ഡില്‍–

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ പ്രകാരം നാലുപേര്‍ അറസ്റ്റില്‍. പന്നിയൂരിലെ എം.സിദ്ദിഖ്(32), മുഹമ്മദ് മുഹദ്ദ്(20), മാവിച്ചേരിയിലെ കെ.പി.അബ്ദുള്‍ ജുനൈദ്, കുപ്പത്തെ ത്വയിബ്(32) എന്നിവരെയാണ് മൂന്ന് കേസുകളില്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ആറാം ക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ … Read More

മംഗളം ദിനപത്രം തൃച്ചംബരം സപ്ലിമെന്റ് പ്രകാശനം ചെയ്തു-

തളിപ്പറമ്പ്: മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം കൂടിപ്പിരിയല്‍ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രനടയില്‍ വെച്ച് നടന്നു. തൃച്ചംബരം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. അയ്യപ്പരത്‌ന കെ.സി.മണികണ്ഠന്‍നായര്‍, പ്രവാസി വ്യവസായിയും സിനിമാ … Read More

കേരളത്തില്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം- പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-സുധീഷ് കടന്നപ്പള്ളി

തളിപ്പറമ്പ്: കേരളത്തെ മയക്കു മരുന്ന് ഗുണ്ടാ മാഫിയകളുടെ വിളനിലമാക്കരുതെന്നും പോലീസ് നഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഗുണ്ടാ മാഫിയകളെ നിലയ്ക്ക് നിര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള സോഷ്യലിസ്‌റ് യൂത്ത് … Read More

തളിപ്പറമ്പ് മണ്ഡലത്തില്‍ വികസനരംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. തളിപ്പരമ്പില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി സംസാരിക്കവെയാണ് മന്ത്രി തളിപ്പറമ്പിലെ വിവിധ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ … Read More

മലയാളഭാഷയുടെ രചനാമികവ് വിവര്‍ത്തനത്തിലൂടെ മാത്രമേ ലോകമറിയുന്നുള്ളൂവെന്നും, ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: മലയാളത്തില്‍ ലോകനിലവാരത്തിലുള്ള രചനകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, അത് ചര്‍ച്ചചെയ്യപ്പെടണമെങ്കില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കപ്പെടേണ്ടി വരുന്ന നിലയാണെന്നും ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് … Read More

കെ.പി.സോമരാജന്‍ വീണ്ടും പോലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം

തിരുവനന്തപുരം: മുന്‍ ഡി ജി പി കെ.പി.സോമരാജനെയും നിയമ സെക്രട്ടറിയായിരുന്ന പി.കെ.അരവിന്ദബാബുവിനേയും സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി അംഗങ്ങളായി നിയമിച്ചു. ഡി വൈ എസ് പി മാര്‍ മുതല്‍ ഡി ജി പി വരെയുള്ളവര്‍ക്കെതിരായ പരാതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ താഴെയുള്ള … Read More

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം, പുതിയ 233 തസ്തികകളും പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. െ്രെകംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ … Read More

‘കില’ ക്ക് ഇനി സ്വന്തം കോളേജും-കോഴ്‌സുകളാകട്ടെ അപൂര്‍വ്വവും-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കിലയുടെ കരിമ്പം പരിശീലനകേന്ദ്രത്തില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കോളേജിന് അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങും. തൃശൂര്‍ കേന്ദ്രമാക്കി … Read More