വിജയികള്‍ അണിയുന്നത് മൂത്തേടത്ത് സ്‌ക്കൂള്‍ നിര്‍മ്മിച്ച വിജയകിരീടങ്ങള്‍.

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയില്‍വച്ച് നടത്തപ്പെടുന്ന കേരളസ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കുവാന്‍ കുട്ടികള്‍തന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങള്‍ ഇന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് കൈമാറി. കണ്ണൂര്‍ തളിപ്പറമ്പ് മൂത്തേടത്ത് … Read More

ആന്തൂര്‍-മലബാറിന്റെ സിനിമാ തലസ്ഥാനം

ആന്തൂര്‍: ധര്‍മശാലയില്‍ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാര്‍ഡിങ് എഡിറ്റിങ് സ്റ്റുഡിയോയും സ്ഥാപിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് കീഴിലുള്ള പയ്യന്നൂര്‍, പായം തീയേറ്റര്‍ കോംപ്ലക്സുകള്‍ മാര്‍ച്ചില്‍ സിനിമാ പ്രദര്‍ശനത്തിന് ഒരുങ്ങും. ധര്‍മശാല, പാലയാട് ചിറക്കുനി കോംപ്ലക്സുകളുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ … Read More

ടി.മധുസൂദനന്‍ കേരളാ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

കൊച്ചി: കേരള ജൂഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ടി.മധുസൂദനന്‍ (ഇടമലയര്‍ പ്രത്യേക കോടതി ജഡ്ജി) തെരഞ്ഞെടുക്കപ്പെട്ടു. പിറവം മുന്‍സീഫ് എ.ബി.ആനന്ദ് സെക്രട്ടെറി. മറ്റു ഭാരവാഹികള്‍: പ്രമോദ് മുരളി (വൈസ് പ്രസിഡന്റ്), ജിജിമോള്‍ (ജോ.സെക്രട്ടറി), ഉബൈദുല്ല (ട്രഷറര്‍). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ടി.കെ.മിനിമോള്‍, … Read More

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും.

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ … Read More

മാനവികതയുടെ രാഷ്ട്രീയം; വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ അഞ്ച് സെന്റ് സ്ഥലം വിട്ടു നല്‍കുമെന്ന് എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് താഹ

കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നല്‍കി എഐവൈഎഫ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടി.താഹയാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് താഹ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന … Read More

വാട്ടര്‍ അതോറിറ്റിയുടെ അമിതമായ വെള്ളക്കരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ അമിത വെള്ളകരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി. കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീലാന്റ് ടൂറിസ്റ്റ് ഹോമിന് ചുമത്തിയ അധിക വെള്ളക്കരമാണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ റദ്ദാക്കിയത്. കോവിഡ് കാലത്ത് അടക്കം സീലാന്റ് … Read More

കലാമണ്ഡലത്തില്‍ ഇനി ചിക്കന്‍ ഉള്‍പ്പെടെ നോണ്‍ വെജ് വിഭവങ്ങളും.

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ … Read More

ജലസ്മാരകം: ഭാഷക്ക് നല്‍കാവുന്ന ഏറ്റവും സാര്‍ത്ഥകമായ സ്മാരകം: സി.വി.ബാലകൃഷ്ണന്‍

പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തനം എന്നാല്‍ സര്‍ഗാത്മകത ഇല്ലാതാക്കുകയാണെന്ന വാദത്തിന്റെ പൊളിച്ചെഴുത്താണ് ജലസ്മാരകം എന്ന നോവലിലൂടെ കെ.സുജിത് സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി കണ്ണൂര്‍ ബ്യൂറോചീഫുമായ കെ.സുജിത്(സുജിത് ഭാസ്‌ക്കര്‍) എഴുതിയ പ്രഥമ നോവലായ ജലസ്മാരകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പി.എഫ് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കണം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

കാസര്‍ഗോഡ്: പ്രോവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ പതിനായിരം രൂപയാക്കിവര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരില്‍ സമര്‍പ്പിച്ച ഭീമഹര്‍ജിയില്‍ ഉന്നയിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം … Read More

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ … Read More