കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താമസസൗകര്യം കാമ്പസിനകത്ത് തന്നെ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

Report By– Nandalal-Pariyaram പരിയാരം: കാമ്പസിന് പുറത്ത് താമസിക്കുന്ന എല്ലാ മെഡിക്കല്‍-പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ താമസസൗകര്യം ഒരുക്കും. പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളേജിലേക്ക് വളരെ അത്യാവശ്യമായിട്ടുള്ളവരും പ്രിന്‍സിപ്പാളിന്റെ അനുമതി … Read More

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സ്വകാര്യ സംരംഭങ്ങളേക്കുറിച്ച് അന്വേഷണം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാര്‍ സ്വകാര്യ സംരംഭങ്ങള്‍ ആരംഭിച്ചതിനെതിരെ അന്വേഷണം നടക്കുന്നതായി സൂചന. മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നതോടൊപ്പം മെഡിക്കല്‍ കോളേജ് പരിസരത്ത് തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലക്കകത്തും പുറത്തുമുള്ള ചിലയിടങ്ങളില്‍ മെഡിക്കല്‍ ലാബുകള്‍ അടക്കമുളള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തിക്കൊണ്ടുപോകുകയും … Read More

ആറളം കേന്ദ്രമാക്കി ജനമൈത്രി എക്‌സൈസ് ഓഫീസ് അനുവദിക്കണം-കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേന്‍-

കണ്ണൂര്‍: ആറളം കേന്ദ്രീകരിച്ച ജനമൈത്രി എക്‌സൈസ് ഓഫിസ് അനുവദിക്കണമെന്ന് കണ്ണൂര്‍ ലൂം ലാന്‍ഡില്‍ വച്ചു നടന്ന 41 മത് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കല്യാശ്ശേരി എം എല്‍ എ എം.വിജിന്‍ ഉദ്ഘാടനം ചെയ്തു. … Read More

ജയ്ഹിന്ദ് തളിപ്പറമ്പിന്റെ നന്മമരം- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നിരന്തരം നിരാലംബര്‍ക്കു തണലേകുന്ന നന്മമരമായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുകയാണെന്ന് രാജ്‌മോഹന്‍ എം പി അഭിപ്രായപ്പെട്ടു. കെ പി എസ് ടി എ ടെയും ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുറത്തിറക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടന കര്‍മം … Read More

പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനം തുടങ്ങി-

പരിയാരം: ഗവ.ആയൂര്‍വേദ കോളേജില്‍ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയില്‍ ഒ.പി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും പേ വാര്‍ഡ് സമുചയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും എം.വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ ടി.വി. രാജേഷ് വിശിഷ്ടാതിഥിയായിരുന്നു. പതിനാലര കോടിയോളം രൂപ ചെലവില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച … Read More

ചന്ദ്രിക ക്യാമ്പയിന് തളിപ്പറമ്പില്‍ തുടക്കമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠനെ വരിക്കാരനാക്കി ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പല്‍ തല ചന്ദ്രിക പ്രചരണ ക്യാമ്പയിന് തുടക്കമായി. മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രകൃതി വന്യജീവി സംരക്ഷകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വരിക്കാരനായി ചേര്‍ത്ത് കൊണ്ട് മുസ്ലിം ലീഗ് മണ്ഡലം … Read More

കിണറ്റില്‍ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. കുറുമാത്തൂര്‍ പയേരിയിലെ ശിവാലമഠത്തില്‍ മഹേഷ്(33)ആണ് ഇന്നലെ വൈകുന്നേരം മൂന്നോടെ വീടിന് സമീപത്തെ സി.എം.ശാന്ത എന്നവരുടെ കിണറ്റില്‍ വീണത്. അറുപതടി താഴ്ച്ചയുള്ളതായിരുന്നു കിണര്‍. തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയിലെ … Read More

വികലാംഗന്‍ അങ്ങനെയങ്ങ് ജീവിക്കണ്ട-പറപ്പിച്ചുകളയുമെന്ന് തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം-

Report By–എം.ചന്ദ്രകുമാര്‍- തളിപ്പറമ്പ്: മെയിന്‍ റോഡിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പോയി വിവരമറിഞ്ഞ തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം വിരട്ടിയോടിക്കാന്‍ നോക്കുന്നത് ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളെ. നഗരസഭാ ബസ്റ്റാന്റില്‍ ചെറിയരീതിയില്‍ കച്ചവടം നടത്തി കുടുംബംപുലര്‍ത്തുന്ന വികലാംഗരും പാവപ്പെട്ടവരുമായ ആളുകളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുയര്‍ത്തി ചിലര്‍ വിരട്ടുന്നതിനെതിരെ ഇന്ന് … Read More

അപേക്ഷ ക്ഷണിച്ചു, ഇന്റര്‍വ്യൂ നടത്തി–ഒടുവില്‍ പട്ടികജാതി വിഭാഗം ഔട്ട്-ടി.ടി.കെ.ദേവസ്വത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ദളിത് സംഘടന-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തെ ഉള്‍പ്പെടുത്താതെ വഞ്ചിച്ചതായി പട്ടുവം പഞ്ചായത്ത് പുലയ സമിതി ഭാകവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2016 വരെയുള്ള ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തിന് അംഗത്വം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭരണസമിതി സമര്‍ത്ഥമായി ഈ വിഭാഗത്തെ ഒഴിവാക്കി സ്വന്തം ആളുകളെ തിരുകിക്കയറ്റിയെന്നും … Read More

പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-

പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ … Read More