പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് … Read More

എല്‍.ഡി.എഫ് പ്രചാരണ വാഹനം ആലക്കോട് എസ്.ഐ പിടിച്ചെടുത്തു. 2 പേര്‍ക്കെതിരെ കേസെടുത്തു.

ആലക്കോട്: അനുമതിയില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വാഹനം ആലക്കോട് എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി 7 ന് അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ജീപ്പും മൈക്കും ജനറേറ്ററും ഉള്‍പ്പടെ പിടിച്ചെടുത്തത്. ജീപ്പിലുണ്ടായിരുന്ന ഉദയഗിരി അരിവിളഞ്ഞപൊയില്‍ കിഴക്കേല്‍ വീട്ടില്‍ … Read More

വിദ്യാഭ്യാസ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി എബിസി ഗ്രൂപ്പ് abcademy ലോഗോ പ്രകാശനം ചെയ്തു.

പരിയാരം: കേരളത്തിലെ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എബിസി ഗ്രൂപ്പ് ആരംഭിച്ച abcademy യുടെ ഉദ്ഘാടനം തളിപ്പറമ്പ് എബിസി ഹൗസില്‍ നടന്ന ചടങ്ങില്‍ എബിസി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി നിര്‍വഹിച്ചു. … Read More

വല്ലാത്തൊരു കൊടിലായി കൊടിലേരിപ്പാലം-പൂമംഗലക്കാരുടെ ക്ഷമകെട്ടു.

പൂമംഗലം: പൂമംഗലം കൊടിലേരി പാലം അടച്ചതോടെ ജനം ദുരിതത്തില്‍. റോഡടച്ചതു കാരണം ചൊറുക്കളയില്‍ എത്തിചേരാനുള്ള എളുപ്പ വഴിയും അടഞ്ഞു. എത്രയും പെട്ടെന്ന് അടിയന്തിര നടപടി സ്വീകരിച്ച് വാഹനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൂമംഗലം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. … Read More

ഏഴാം ക്ലാസ് വിദ്യാര്‍ഥി സത്യനാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കൂറ്റനാട് ഏഴാം ക്ലാസ് വിദ്യാര്‍ഥി സത്യനാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി മണികണ്ഠനെ (38) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന … Read More

പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

കൊല്ലം: പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയിലെ ഡിഡിപി അബ്ദുള്‍ ജലീല്‍, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ … Read More

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്ലെക്കെതിരെ അന്വേഷണം.

ന്യൂഡല്‍ഹി: ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്ലെക്കെതിരെ അന്വേഷണം. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി (സിസിപിഎ) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് (എഫ്എസ്എസ്എഐ) ഉത്തരവിട്ടു. സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും … Read More

എം.ഡി.എച്ച്, എവറസ്റ്റ് മസാലകള്‍ ഹോംകോങ്ങില്‍ നിരോധിച്ചു.

ന്യൂഡല്‍ഹി: കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് … Read More

പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഐ.പി. എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതു. കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെയാണ്(65) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് … Read More

വ്യാപരോത്സവ് ബംമ്പര്‍ മെഗാ നറുക്കെടുപ്പും ഇശലിംബം പ്രോഗ്രാമും നടത്തി

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തിയ തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ‘വ്യാപരോത്സവ്’ മെഗാ ബമ്പര്‍ നറുക്കെടുപ്പും കൂത്തുപറമ്പ് തന്‍സീര്‍ നയിക്കുന്ന ഇശലിംബം പ്രോഗ്രാമും മറീന ഷോപ്പിംഗ് കോംപ്ലെക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ ‘നോബിള്‍ പൈക്കട … Read More