കര്‍ഷകരേ കരുതിയിരിക്കണം വേനല്‍മഴയെ (ജാഗ്രതവേണം വിളകളോട്)

തളിപ്പറമ്പ്: തുടര്‍ന്നുകൊണ്ടിരിക്കുന്ന വേനല്‍മഴകാരണം കാര്‍ഷിക പരിചരണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം നിര്‍ദ്ദേശിച്ചു. വേനല്‍ മഴ തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രധാന നാണ്യവിളകളായ തെങ്ങ്, കമുക്, കുരുമുളക് എന്നിവയ്ക്ക് കുമിള്‍ രോഗങ്ങളായ കൂമ്പ്ചീയല്‍, മഹാളി, ദ്രുതവാട്ടം എന്നിവയുണ്ടാകാന്‍ സാധ്യതകള്‍ … Read More

ഹനീഫ്ക്ക THE GREAT–ഇദ്ദേഹം ഒരു വ്യക്തിയല്ല; പൗരധര്‍മ്മത്തിന്റെ പ്രസ്ഥാനം-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സ്വന്തം വീട്ടുവളപ്പിലെ മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുകയാണ് നാട്ടുകാരുടെ ഹനീഫ്ക്ക എന്ന കെ.പി.മുഹമ്മദ് ഹനീഫ. കഴിഞ്ഞ 12 വര്‍ഷമായി സ്വന്തം വീടിന് മുന്നിലെ പൊതുറോഡും പരിസരവും അടിച്ചുവാരി വൃത്തിയാക്കി സൂക്ഷിക്കുക എന്നത് … Read More

കണികാണും നേരം കമലനേത്രന്റെ—–ഓമനക്കുട്ടന്‍ അനശ്വരമാക്കിയ പൂന്താനത്തിന്റെ ഗാനം.

(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് DESK) കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന വിഖ്യാതമായ ശ്രീകൃഷ്ണ ഭക്തിഗാനം രചിച്ച പൂന്താനം നമ്പൂതിരി കഥാവശേഷനായിട്ട് നാല് നൂറ്റാണ്ടാവാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേയുള്ളൂ. ജ്ഞാനപ്പാന എന്ന മഹത്തായ രചന നിര്‍വ്വഹിച്ച പൂന്താനം തന്നെയാണ് കണികാണും നേരം … Read More

ജലം അമൂല്യമാണ്–തളിപ്പറമ്പില്‍ കിണറിനും പൂട്ട്-

  Kannur Online News–(Taliparamba Bureau) തളിപ്പറമ്പ്: കിണറിനും പൂട്ട്. തളിപ്പറമ്പ് പാലകുളങ്ങര റോഡ് ജംഗ്ഷനിലാണ് കിണറിന് പൂട്ട് വീണത്. നേരത്തെ ഇവിടെ നിലനിന്നിരുന്ന തറവാട് വീട് പൊളിച്ചുമാറ്റി പകരം വാണിജ്യകേന്ദ്രം ഉയര്‍ന്നതോടെയാണ് വറ്റാത്ത വെള്ളമുണ്ടായിരുന്ന കിണറിന് പൂട്ട് വീണത്. നേരത്തെ … Read More

ഗുണ്ടല്‍പേട്ട് ഇനി നാട്ടില്‍തന്നെ–കണ്ണൂരില്‍ സൂര്യകാന്തികൃഷിയുമായി കൃഷിവകുപ്പ്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ഇനി സുര്യകാന്തികൃഷിയും. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിളയുന്ന സുര്യകാന്തിയെ കണ്ണൂര്‍ ജില്ലയെ കാര്‍ബണ്‍ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് ഇവിടെ കൃഷിചെയ്യാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം മാത്രം ആയുസുള്ള ഏകവര്‍ഷി സസ്യമായ സൂര്യകാന്തി ചുരുങ്ങിയ കാലയളവില്‍തന്നെ വളര്‍ച്ചയും പ്രത്യുല്‍പ്പാദനവും … Read More

തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ആരംഭിച്ചു.

തലവില്‍:നൂറ്റാണ്ടുകളായി തകര്‍ന്നു കിടന്നിരുന്ന പുരാതനമായ തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുനരുദ്ധാരണത്തിന്റ ഭാഗമായി തലോറ ദിവാകരന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ അഷ്ടമംഗല പ്രശ്‌നം നടത്തിയിരുന്നു. തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് … Read More

കൂശ്മാണ്ഡി ഹോമം തുടങ്ങി-ഏപ്രില്‍ രണ്ടിന് സമാപിക്കും.

  Report-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കൈതപ്രത്ത് നടക്കുന്ന സോമയാഗത്തിന്റെ യജമാനനാകാനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും ഇന്ന് രാവിലെ കൈതപ്രം കൊമ്പങ്കുളം ഇല്ലത്ത് തുടക്കമായി. വ്യക്തി ജീവിതത്തില്‍ … Read More

ദേവഭൂമിയില്‍ നാടന്‍ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്‍കൃഷിയും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ദേവഭൂമിയിലെ പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ റോഡരികില്‍ തീറ്റപ്പുല്ല് കൃഷിയും. ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ കന്നുകാലികള്‍ക്കായി പൊതുസ്ഥലത്ത് നട്ടുവളര്‍ത്തിയ തീറ്റപ്പുല്ലുകള്‍ ഈ നമ്പൂതിരി ഗ്രാമത്തിന്റെ നന്‍മയുടെ ദര്‍ശനമായി മാറി. നാലുകെട്ടുകളുടെഗ്രാമമെന്നറിയപ്പെടുന്ന കൈതപ്രം പ്രദേശത്ത് ഇന്ന് നിലനില്‍ക്കുന്ന നമ്പൂതിരി സമൂഹത്തിന്റെ മുന്‍തലമുറ പൊതുസമൂഹത്തിന് … Read More

കുന്നിടിക്കല്‍ വികസനം കാണാന്‍ വരൂ-കണ്ടാസ്വദിക്കൂ—

  Report–Kannur Online News -Thalaseri Bureau   പെരളശ്ശേരി: റോഡ് വികസനത്തിന് വേണ്ടിയുള്ള മണ്ണെടുക്കലില്‍ കുന്നുകള്‍ക്ക് അകാല മരണം. ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍- പൊതുവാച്ചേരി റോഡിലാണ് ഭയാനകമായ രീതിയില്‍ കുന്നിനെ ഇല്ലാതാക്കുന്നത്. ദേശീയപാത വികസനത്തിന് വേണ്ടിയാണ് ഈ … Read More

കുതിരകള്‍ ഇന്ന് നഗരത്തിലിറങ്ങും–വൈകുന്നേരം മൂന്നിന്

തളിപ്പറമ്പ്: പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ( വ്യാഴാഴ്ച) ഉച്ചക്ക് 3 മണിക്ക് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും. രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപനം കുറിച്ചുള്ള ‘ കാമന്‍പാട്ടി’ ന് ശേഷം കൊട്ടാരത്തില്‍ … Read More