8388924157–സൂക്ഷിക്കുകഈ നമ്പറില്‍ വിളിക്കരുത്-

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ നിന്നുള്ളതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം.

തലേമാസത്തെ ബില്ല് അടക്കാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് വൈദ്യുതി കട്ട്‌ചെയ്യും എന്ന് പറഞ്ഞാണ് മെസേജ്.

തളിപ്പറമ്പിലെ സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന് ഇത്തരത്തില്‍ വന്ന മെസേജ് സംശയം തോന്നി ലാന്റ് നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ബംഗാളി ഭാഷയിലായിരുന്നുവത്രേ മറുപടി.

ഇത് സംബന്ധിച്ച് അദ്ദേഹം കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ മെസേജ് അയക്കാറില്ലെന്നും നേരില്‍ വിളിച്ച് വിവരം പറഞ്ഞതിന് ശേഷമേ വൈദ്യുതി കട്ട്‌ചെയ്യുകയുള്ളൂവെന്നും അറിയിച്ചു.

ഇത്തരത്തില്‍ വരുന്ന മെസേജുകളില്‍ വിളിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.