ചണ്ഡാലഭിക്ഷുകി 100-ാം വാര്‍ഷികം–ചരിത്രക്ലാസ് നടത്തി.
കാഞ്ഞിരങ്ങാട്: ഇ കെ.നായനാര്‍ സ്മാരക വായനശാല തീയ്യന്നൂരും, മഹിളാ അസോസിയേഷന് പന്നിയൂര്‍ വില്ലേജ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച

ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചരിത്ര ക്ലാസ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വായനാശാല പ്രസിഡന്റ് എം.പി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
എം.വി.ജനാര്ദ്ദനന് മാസ്റ്റര്‍ വിഷയാവതരണം നടത്തി.
ഏരിയാ കമ്മറ്റി അംഗം കെ.ലളിത പ്രസംഗിച്ചു.
മഹിളാ അസോസിയേഷന് വില്ലേജ് സെക്രട്ടറി ചിത്രലേഖ സ്വാഗതവും വായനശാല കമ്മറ്റി അംഗം പി.രാമകൃഷ്ണന് നന്ദിയും പറഞ്ഞു.
