ചാള്‍സ് രാജകുമാരന്‍ ഇനി രാജാവ്-
ലണ്ടന്‍: എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവ്.
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം.
ഏറ്റവും കൂടുതല്‍കാലം ബ്രിട്ടന്റെ ചെങ്കോല്‍ ചൂടിയ ഭരണാധികാരിയാണ് ഇന്നലെ വിടവാങ്ങിയത്.
അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്.
വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു.1947ല്‍ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു.
ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയാകുന്നത്.
അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച രാജ്ഞിയാണ് എലിസബത്ത്.
അയര്‍ലന്റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു.
അതേസമയം രാജഭരണത്തിന്റെ മാറുന്ന മുഖം അംഗീകരിക്കാനും അവര്‍ മടികാണിച്ചില്ല.
ആധുനികവല്‍കരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവാഹമോചനമായിരുന്നു.
ചാള്‍സിന്റെയും ഡയാനയുടെയും വിവാഹമോചനമാണ് ലോകം ശ്രദ്ധിച്ചത്. അതിന്റെ കാരണങ്ങളും ഡയാനയുടെ മരണവും കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു.
മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേര്‍ക്ക് സംശയത്തിന്റെ മുനകള്‍ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളില്‍ നിന്ന് രാജ്ഞി അകലം പാലിച്ചു