കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.
കണ്ണപുരം: തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്കേറ്റു.
കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്.
ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍സ് ഡിപോറസ് ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക
ചികില്‍സക്ക് സേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചെമ്മരവയല്‍ ഭാഗത്ത് കാട്ടുപന്നിശല്യം അടുത്തകാലത്ത് വര്‍ദ്ധിച്ചിരിക്കയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.