പോലീസിന് ഭീഷണി പൂക്കച്ചവടക്കാരനെതിരെ കേസ്-
തളിപ്പറമ്പ്: പോലീസിനോട് തട്ടിക്കയറി കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ പൂവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു.
ഞാറ്റുവയലിലെ കൂവ്വപ്പുറത്ത് ഹൗസില്‍ കെ.പി.സാദിഖിനെതിരെയാണ്(32) പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചക്ക് ശേഷം 2.20 നായിരുന്നു സംഭവം. ഹൈവേയില്‍ പള്ളിത്തറ ജ്വല്ലറിക്ക് സമീപം റോഡില്‍ തടസം സൃഷ്ടിച്ചുകൊണ്ട്
പൂക്കച്ചവടം നടത്തുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന് നേരെയും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെയും തട്ടിക്കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.