സി.എച്ച്.സെന്റര്‍ കുടുംബസംഗമം ചൊവ്വാഴ്ച്ച തളിപ്പറമ്പില്‍

പരിയാരം: സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബില്‍ സൊസൈറ്റി(സി.എച്ച്,സെന്റര്‍)സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ഒക്ടോബര്‍ എട്ടിന് ചെവ്വാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഏഴാംമൈല്‍ ഹജുമൂസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടെറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും.

സി.എച്ച് സെന്റര്‍ പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് അധ്യക്ഷത വഹിക്കും.

റാഷിദ് ഗസ്സാലി, പി.ഷമീമ ടീച്ചര്‍, ഡോ.എം.എ അമീറലി എന്നിവര്‍ പ്രഭാഷണം നടത്തും.

ഉമ്മര്‍ നദ്വി തോട്ടിക്കീലിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിക്കുക.

സി.എച്ച്.സെന്റര്‍ ജന.സെക്രട്ടെറി അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും ട്രഷറര്‍ കെ.ടി.സഹദുല്ല നന്ദിയും പറയും.

ഈ വര്‍ഷത്തെ റമളാനില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നടത്തിയ സ്‌നേഹപൊതി ഭക്ഷണ വിതരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച

വനിതകളുടെ കൂട്ടായ്മ്മയുടെ ഭാഗമായിട്ടാണ് തളിപ്പറമ്പ് സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.