എല്ലാമേഖലയിലും ബാലസൗഹൃദഅന്തരീക്ഷം സൃഷ്ടിക്കണം: ബാലസംഘം

പിലാത്തറ: കുട്ടികള്‍ ഇടപെടുന്ന സര്‍വമേഖകളിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബാലസംഘം കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

നവജാതശിശുക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുളപ്പുറം ഇഎംഎസ് വായനാശാല ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച തുടങ്ങിയ സമ്മേളനം സമാപിച്ചു.

സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എന്‍ ആദിലും പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി അനുവിന്ദ് ആയിത്തരയും മറുപടി പറഞ്ഞു.

സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി.എസ്.സഞ്ജീവ് എന്നിവര്‍ പ്രസംഗിച്ചു.

കെ സൂര്യ പ്രസിഡന്റ്, എം പി ഗോകുല്‍ സെക്രട്ടറി

ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി കെ സൂര്യയെയും ക്രട്ടറിയായി എം പി ഗോകുലിനെയും തെരഞ്ഞെടുത്തു.

പി.സുമേശനെ കണ്‍വീനര്‍, വിഷ്ണുജയന്‍ കോ ഓര്‍ഡിനേറ്ററുമാണ്.

മറ്റ് ഭാരവാഹികള്‍: ദര്‍ശന സനോജ്, അമല്‍ പ്രേം( വൈസ് പ്രസിഡന്റുമാര്‍), കെ.വി.ആദിത്ത്,  ദേവിക എസ് ദേവ്
(ജോ.സെക്രട്ടറിമാര്‍). ടി.സതീഷ് കുമാര്‍, പി.കെ.ഷീല(ജോ.ണ്‍വീനര്‍മാര്‍).

17 അംഗ എക്‌സിക്യൂട്ടീവ് ഉള്‍പ്പടെ 71 അംഗ ജില്ലാ കമ്മിറ്റിയെയും 54 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.