Skip to content
തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു.
കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി(77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്.
ഇന്ന് വൈകുന്നേരം(ഞായര്‍) നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍
പ്രവേശിപ്പിച്ചിരിക്കയാണ്.
വെള്ളിയാഴ്ച്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ(75)പാമ്പുകടിച്ചിരുന്നു.
മെഡിക്കല്‍ കോളേജില്‍ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇവര്‍ മരണപ്പെട്ടത്.