കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യരത്ന പുരസ്കാരം കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്തെരുവത്ത് ഏറ്റുവാങ്ങി.
ഭാരതീയ ദലിത്സാഹിത്യ അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാക്ട വൈസ് ചെയര്‍മാനും സിനിമാ സംവിധായകനുമായ പി.കെ.ബാബുരാജ് പുരസ്കാരം സമ്മാനിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് ബാബു രാമങ്കരികുട്ടനാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്(ആലപ്പുഴ)അധ്യക്ഷത വഹിച്ചു.
സിനിമാനടന് മുന്‍ഷി ഫെയിം ബിജു ഇരിണാവ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഡോ. ജോണ്സണ് തോമസ് കടവന്ത്ര, സജീവ് കടിപ്പത്ത്, സുഷമ അശോകന്, സീതാദേവി മലയാറ്റൂര്‍, ആര്യനാട് സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു.