എട്ട് ലക്ഷം കടംവാങ്ങി വ്യാജ ചെക്ക് നല്‍കിയ ബക്കളം സ്വദേശിക്കെതിരെ കേസ്.
തളിപ്പറമ്പ്: എട്ട്‌ലക്ഷം രൂപ കടം വാങ്ങി വ്യാജ ചെക്ക് നല്‍കി വഞ്ചിച്ചതായ പരാതിയില്‍ ബക്കളം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ബക്കളം സ്വദേശി ഷബീറിനെതിരെയാണ് കേസ്.
മലപ്പുറം വലമ്പൂരിലെ കാരാട്ടുതൊടി വീട്ടില്‍ നാസറിന്റെ(50) പരാതിയിലാണ് കേസെടുത്തത്.
2021 മെയ്-5 ന് നാസര്‍ സുഹൃത്തായ ഷബീറിന് വീട് നിര്‍മ്മിക്കാനും വിവാഹ ആവശ്യത്തിനുമായി 8 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു.
എന്നാല്‍ പണം തിരികെ നല്‍കാതിരിക്കുകയും പിന്നീട് 6 ലക്ഷത്തിന്റെംയും 2 ലക്ഷത്തിന്റെയും വ്യാജ ചെക്കുകള്‍ നല്‍കി വഞ്ചിച്ചതായ പരാതിയിലാണ് കേസെടുത്തത്.