പൂവ്വത്തെ വ്യാപാരിയെ ഉപയോഗശൂന്യമായ ഇലട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചു-2 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.

പാലക്കാട്ടെ ഔവ്വര്‍ടോബ് ജനറല്‍ട്രേഡിംഗ് മാനേജിംഗ് ഡയരക്ടര്‍ എ.സഞ്ജീവ്കുമാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തലശേരിയിലെ ടി.പി.രൂപേക്ഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

പൂവം പന്നിയൂര്‍ കാരാക്കൊടിയിലെ കായക്കൂല്‍ വീട്ടില്‍ കെ.മുഹമ്മദ്കുഞ്ഞിയുടെ (38) പരാതിയിലാണ് കേസ്.

2021 മാര്‍ച്ചില്‍ എസ്.എസ്.കെ എന്ന കമ്പനിയുടെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കേരള വിതരണക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച്

ഡീലര്‍ഷിപ്പ് എടുക്കാന്‍ മുഹമ്മദ്കുഞ്ഞിയുമായി കരാറുണ്ടാക്കിയ പ്രതികള്‍ ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ

ഉല്‍പ്പന്നങ്ങള്‍ നല്‍കി വഞ്ചിച്ചതില്‍ പരാതിക്കാരന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കേസ്.