ചെമ്പന്തൊട്ടിയില്‍ ഇനി മിനിമാസ്റ്റ് വെളിച്ചം

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മ്മിച്ച ലൈറ്റിന്റെ

സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ശ്രീകണ്ഠാപുരം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.സി.ജോസഫ് കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.

മുന്‍ കൗണ്‍സിലര്‍ വര്‍ഗീസ് നിടിയകാലായില്‍ പ്രസംഗിച്ചു.

കട്ടായി വാര്‍ഡ് മെമ്പര്‍ കെ.ജെ.ചാക്കോ കൊന്നക്കല്‍ സ്വാഗതം പറഞ്ഞു.