മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നാളെയും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 9.30 ന് കണ്ണൂരിലെ 100 ജനകീയവായനശാലകളുടെ ഉദ്ഘാടനം ജില്ലാ ബേങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.

11 ന് പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക്‌ 12 ന് വിവിധ പോലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍, ഫോറന്‍സിക് ലാബുകള്‍, ക്വാര്‍ട്ടേഴ്‌സ എന്നിവയുടെ ഉദ്ഘാടനം പരിയാരം പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനവേദിയില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.

വൈകുന്നേരം അഞ്ചിന് വെള്ളച്ചാല്‍-വേങ്ങാട് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്കയില്‍ നടക്കും.

വൈകുന്നേരം ആറിന് പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം പിണറായിയില്‍.

നാളെ (7-3-22) രാവിലെ 10 ന് ഇരിവേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ശിലാസ്ഥാപനം ചക്കരക്കല്ലില്‍.

11 ന് പാലയാട്-പാറപ്രം-പറശിനിക്കടവ് റോഡ് മൂന്നുപെരിയയില്‍ ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 12 ന് ഗവ.ബ്രണ്ണന്‍ കോളേജില്‍ മാത്സ് ബ്ലോക്ക്, നവീകരിച്ച  മെന്‍സ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം.

3.45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകും.