ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.
ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.
കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു.
ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.
അടുത്ത ദിവസങ്ങളിലായി നിരവധി കുട്ടി ഡ്രൈവര്‍മാരാണ് ചന്തേര പോലീസ് പരിധിയില്‍ പോലീസിന്റെ പിടിയിലായത്.
ഹോം ഗാര്‍ഡ് കെ.ദാമോദരന്‍, സി.പി.ഒ ഡ്രൈവര്‍ ഹരീഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
