കുട്ടി ഡ്രൈവറെ പിടിച്ചു-ആര്‍.സി ഉടമക്ക് കാല്‍ ലക്ഷം പിഴ-

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമക്ക് 25,000 രൂപ പിഴ.

ഇന്നലെ തളിപ്പറമ്പ് കപ്പാലത്തെ പൂമംഗലോരത്ത് പുതിയപുരയില്‍ വീട്ടില്‍ പി.പി.മദനിയുടെ(36) സ്‌കൂട്ടര്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് പിഴ ഈടാക്കിയത്.

എ.എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധനക്കിടയില്‍ കുട്ടി ഡ്രൈവറെ പിടികൂടിയത്.

പിഴ കൂടാതെ കുട്ടിക്ക് ഇനി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് 25 വയസുവരെ കാത്തിരിക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.