സി.എച്ച്.ശശീന്ദ്രന്‍ -സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും നയിച്ച മഹദ് വ്യക്തിത്വം-അഡ്വ.സോണി സെബാസ്റ്റിയന്‍
തളിപ്പറമ്പ്: സി.എച്ച്.ശശീന്ദ്രന്‍ സഹകരണമേഖലയെ അര്‍പ്പണബോധത്തോടെയും, പ്രതിബദ്ധതയോടെയും നയിച്ച മഹനീയ വ്യക്തിത്വമായിരുന്നുവെന്ന് കെ.പി.സി.സി.ജന.സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റിയന്‍.
അന്തരിച്ച റിട്ട. കോ-ഓപ്പറേറ്റിവ് ജോ.റജിസ്ട്രാറും തളിപ്പറമ്പ് എംപ്‌ളോയീസ് & പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും
കേരള എന്‍ജി ഒ അസോസിയേഷന്‍ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ മുന്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ മെമ്പറുമായ സി.എച്ച് ശശീന്ദ്രന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെറ്റോ താലൂക്ക് ചെയര്‍മാന്‍ കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. നാരായണന്‍ കുട്ടി മനിയേരി, കെ.കെ.രാജേഷ്, പി.ഗംഗാധരന്‍ കുഞ്ഞമ്മ തോമസ, സി.വി.സോമനാഥന്‍ പി.സുഖദേവന്‍ മാസ്റ്റര്‍, കെ.വി.ടി.മുഹമ്മദ് കുഞ്ഞി,
പി.വി.ഗണേഷ്‌കുമാര്‍, ഇ.വിജയന്‍ മാസ്റ്റര്‍, കെ.വി.ടി. മുസ്തഫ, കെ.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. വി.ബി. കുബേരന്‍ നമ്പൂതിരി സ്വാഗതവും എം.സനീഷ് നന്ദിയും പറഞ്ഞു.