യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു സംഘം ആക്രമിച്ചു-

മാതമംഗലം: യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി.

പരിക്കേറ്റ എരമം-കുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെ(30) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം ആറോടെ മാതമംഗലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു ആക്രമം.

സി.ഐ.ടി.യു പ്രവര്‍ത്തകരായ പതിനഞ്ചോളം പേര്‍ അക്രമിച്ചതായാണ് പരാതി.

ഇതിന് മുന്‍പും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്‌സല്‍ പോലീസില്‍ അറിയിച്ചിരുന്നു.

അശുപത്രിയില്‍ പ്രസേശിപ്പിച്ച അഫിസലിനെ പരിയാരം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ പി.വി.അബ്ദുള്‍ഷുക്കൂര്‍ സന്ദര്‍ശിച്ചു.

എന്നാല്‍ അക്രമവുമായി സിഐടിയുവിന് യാതൊരു ബന്ധവുമില്ലെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.