ഒടുവള്ളിത്തട്ടില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം

ഒടുവള്ളിത്തട്ട്: ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയും പരിസരവും ശുചീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനൈസ് എരുവാട്ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണം ദിനമായി ആചരിക്കുകയാണ്.

19/05/24 ഞായറാഴ്ച ശുചിത്വ ഹര്‍ത്താല്‍ നടക്കും. പരിസരശുചീകരണം പൊതുസ്ഥല ശചീകരണം, ഉറവിട നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം, ക്ലോറിനേഷന്‍, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശുചീകരണത്തോടനുബന്ധിച്ച് നടത്തും.

മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ശരണ്യ.മോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അഭയകുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അജിതകുമാരി, നഴ്‌സിംഗ് ഓഫീസര്‍ സി.എം.ദീപ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍, എച്ച്.എം.സി അംഗങ്ങളായ പി.ജെ.ജോസ, അരുണ്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.