കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു-പൂക്കോത്ത് സംഘര്‍ഷം തുടരുന്നു.
തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു.
കാളാംവീട്ടില്‍ രാജീവന്റെ വീടാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്.
പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാഷിമിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷമാണ് വീട് തകര്‍ത്തത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂരില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും
പ്രതിഷേധയോഗവും നടക്കും. പാനൂര്‍ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പ്രകടനം ബസ്റ്റാന്റില്‍ സമാപിക്കും