കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ച് കവര്‍ച്ച
തലശേരി: കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ച് അതിഥി തൊഴിലാളിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നു.
ഇന്ന് പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് സൈക്കലോടിച്ച് പോവുകയായിരുന്ന കൊല്‍ക്കത്ത മെത്തിനി സ്വദേശി സുല്‍ത്താന്‍(19) കവര്‍ച്ചക്കിരയായത്.
അഞ്ചരയോടെ മുകുന്ദ് ജംഗ്ഷനടുത്ത് വെച്ചാണ് സംഭവം. ചാലില്‍ നായനാര്‍ കോളനിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചു വരുന്ന സുല്‍ത്താന്‍ കൊളശ്ശേരിയിലെ കോഴി കടയിലേക്ക് കടയിലേക്ക്
പോകുന്നതിനിടയില്‍ പോലീസ് ചമഞ്ഞ് എത്തിയ മോഷ്ടാവ്
സൈക്കിള്‍ കൈനീട്ടി നിര്‍ത്തി ഐ.ഡി.കാര്‍ഡ് ആവശ്യപ്പെട്ടു.
പോക്കറ്റില്‍ നിന്നും ഐ.ഡി.കാര്‍ഡ് എടുക്കുന്നതിനിടയിലാണ് മുഖത്ത് സ്‌പ്രേ അടിച്ചത്.
25,000 രൂപയുടെ മൊബൈല്‍ഫോണാണ് കവര്‍ന്നത്.
മര്‍ദ്ദനമേറ്റ യുവാവിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയുമാണ്.
കഴിഞ്ഞ ദിവസം തൊട്ടടുത്ത സ്ഥലത്ത് നിന്നും പട്ടാപ്പകല്‍ വയോധികയെ കത്തികാട്ടികവര്‍ച്ചക്കും ശ്രമമുണ്ടായിരുന്നു.
സുല്‍ത്താന്‍ മൊബൈല്‍ ഫോണ്‍ കവറില്‍ കൊല്‍ക്കത്തയിലേക്ക് പോവാനുള്ള റെയില്‍വേ ടിക്കറ്റും സൂക്ഷിച്ചിരുന്നുവത്രെ.
പൊതുപ്രവര്‍ത്തകനായ മന്‍സൂണ്‍ മട്ടാമ്പ്രമാണ് സുല്‍ത്താനെ ആശുപത്രിയില്‍ എത്തിച്ചത്.