വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം-ജനുവരി 18, 19 തീയ്യതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍.

പിലാത്തറ: വ്യാപാരി-വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം ജനുവരി 18, 19 തീയതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

18 ന് വൈകുന്നേരം 3.30 ന് പ്രകടനവും വ്യാപാരിമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യ വിതരണവും നടക്കും.

പിലാത്തറ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ എം.വിജിന്‍ എം.എല്‍.എ ആനുകൂല്യ വിതരണോദ്ഘാടനം നിര്‍വഹിക്കും.

പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെസി.തമ്പാന്‍, എം.കെ.തമ്പാന്‍ എന്നിവര്‍ പ്രസംഗിക്കും.

ചന്തപ്പുരയിലെ വ്യാപാരിയായിരിക്കെ മരണപ്പെട്ട ഇ.സി.ദിനേശന്റെ കുടും ബത്തിനാണ് വ്യാപാരിമിത്ര ആനുകൂല്യമായ മൂന്ന് ലക്ഷം രൂപ നല്‍കുന്നത്.

വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലകമ്മിറ്റി ജില്ലയിലെ സമിതി അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന സംരക്ഷണ പദ്ധതിയാണ് വ്യാപാരിമിത്ര.

കഴിഞ്ഞ ആഗസ്ത് മാസം മുതലാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വന്നത്.

19 ന് പിലാത്തറ വ്യാപാര മന്ദിരത്തിലെ വി.ഉമ്മര്‍നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.എം.സുഗുണന്‍ ഉദ്ഘാടനം ചെയ്യും.

എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കെ.പത്മനാഭന്‍, കെ.സി.തമ്പാന്‍ മാസ്റ്റര്‍, യു.രാമചന്ദ്രന്‍, വി.വി.രാമചന്ദ്രന്‍, സി.പി.ഷിജു, മുസ്തഫ കടന്നപ്പള്ളി, ഉണ്ണികൃഷ്ണവാരിയര്‍, എം.കെ.മഹേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കെ.പങ്കജവല്ലി, കെ.വി.ഉണ്ണികൃഷ്ണന്‍, കെ.എം.അബ്ദുല്‍ലത്തീഫ്, എം.രാമചന്ദ്രന്‍, എം.കെ.തമ്പാന്‍, കെ.കെ.ദാമോദരന്‍, ടി.സി.വില്‍സണ്‍, എ.പി.നാരായണന്‍, കെ.സി.രഘുനാഥ്, മൂലക്കാരന്‍ കൃഷ്ണന്‍, പി.കെ.ഭാസ്‌ക്കരന്‍, പോള രാജന്‍, ഐക്കാല്‍ രവീന്ദ്രന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ കെ.സി.രഘുനാഥ്, യു.കൃഷ്ണന്‍, എം.കെ.തമ്പാന്‍, എ.പി.നാരായണന്‍, ടി.സി.വിത്സണ്‍, എം.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.