ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പിലാത്തറ: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന

വ്യക്തികളെ ആദരിക്കുന്നതിനുമായി മണ്ടൂര്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എംകെ.ഹസ്സന്‍കുഞ്ഞ് ഹാജി ആധ്യക്ഷത വഹിച്ചു.

ചീഫ് ഇമാം കെ.അബുക്കോയ ഫൈസി പ്രാര്‍ത്ഥന നടത്തി.

പി.ഇസ്മായില്‍, സി.താജുദീന്‍, എം.മുസ്തഫ എന്നിവര്‍ സംസാരിച്ചു. പാണപ്പുഴ വില്ലജ് ഓഫീസര്‍ കെ.അബ്ദുള്‍കരീം, മാടായി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.വി.എന്‍.മഹമ്മൂദ്,

പഴയങ്ങാടി കെ.എസ്.ഇ.ബിയിലെ വി.അക്ബര്‍അലി, വിമുക്തഭടന്‍ വി.റഫീക്ക്, മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടെറി എം.കെ.ഫാറൂക്ക്,

റിട്ട.അധ്യാപകന്‍ എ.മായിന്‍കുട്ടി മാസ്റ്റര്‍, ടി.അബ്ദുള്‍റസാക്ക് മാസ്റ്റര്‍, എ.ജുനൈദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.